ഒരു നേരത്തെ അന്നം
തെരുവോരങ്ങളിൽ ഒറ്റപ്പെടുന്ന നിരാലംബരായ മനുഷ്യരെ കണ്ടെത്തി ഒരു നേരത്തെ ആഹാരമെങ്കിലും വിതരണം ചെയ്ത് അവർക്ക് ആവശ്യമായ വസ്ത്രവും ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുക എന്നതാണ് " ഒരു നേരത്തെ അന്നം " എന്ന പദ്ധതിയുടെ ലക്ഷ്യം.
നിങ്ങൾക്കും പങ്കാളികൾ ആകാം
നിങ്ങളാൽ കഴിയുന്ന അരിയും മറ്റു സാധനങ്ങളോ, സമ്പത്തിക സഹായമോ, കൂടാതെ നിങ്ങൾക്ക് വസ്ത്രങ്ങൾ തന്നു സഹായിക്കാം. പാകമാകാത്ത അധികം മുഷിയാത്ത എതു തരത്തിലുള്ള വസ്ത്രങ്ങളും ഞങ്ങളെ എല്പ്പിക്കുക അതു ഞങ്ങൾ ആവശ്യനുസരണം വൃത്തിയാക്കി ആ വശ്യമായവർക്കു നല്കി ഈ പ്രിയപ്പെട്ടവരെ നമ്മുക്ക് കൈതാങ്ങാം.
സമൂഹത്തിനു നന്മ ചെയ്യാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ മേഖല എതുമാകട്ടെ നിങ്ങൾക്കും ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകാം.....
നാളെ ഇവർ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടാൻ ഇടവരുത്താതിരിക്കാൻ നമ്മുക്ക് കൈ കോർക്കാം
പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും
- ആശൂപത്രികളിലും തെരുവോരങ്ങളിലും നിരാലംബരായവരും അവശരുമായവർക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽക്കുക.
- ആരുമില്ലാത്തവരേയും പ്രായമായവരേയും താമസിപ്പിക്കാൻ വൃദ്ധമന്ദിരം.
- അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഒരു ഭവനം.
- ക്യാൻസർ, കിഡനി രോഗങ്ങളാൽ പ്രയാസം അനുഭവിക്കുന്നവർക്ക് സമ്പത്തിക സഹായവും മരുന്നുകളും നല്ക്കുക.
- സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക
- സ്ക്കൂൾ, കോളേജ് തലത്തിൽ ആരോഗ്യ ബോധവൽക്കരണങ്ങളും, ക്യാമ്പുകളും നടത്തുക.
- ഫാമിലി കൗൺസലിംഗ്, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക കൗൺസലിംഗ് നൽകുന്നതാണ്.
- സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും നിർധനയുവതികൾക്ക് വിവാഹസഹായവും നൽകുന്നതാണ്.
- വിധവകളായവർക്ക് പ്രത്യേക സഹായ പദ്ധതി.
- സൗജന്യ തൊഴിൽ പരിശീലനങ്ങൾ .
- ഭവന രഹിതർക്ക് ഭവന നിർമ്മാണ ആശ്വാസ പദ്ധതി.
- സൗജന്യ രക്ത ദാനം.